p

കുമളി: സർവേക്കല്ല് പിഴുതെറിഞ്ഞ് വികസനം തടയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതികൾ ആര് എതിർത്താലും നടപ്പാക്കും. ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നത്. അത് പിടിവാശിയല്ല. ജനവിരുദ്ധ കാര്യങ്ങൾ സർക്കാർ ചെയ്യില്ല. തുടർഭരണം ഉണ്ടാകാതിരിക്കാൻ വലതുപക്ഷ മാദ്ധ്യമങ്ങളുടെ സഹായത്തോടെ യു.ഡി.എഫ്- ബി.ജെ.പി- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് നുണപ്രചാരണങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചെങ്കിലും അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനങ്ങൾ എൽ.ഡി.എഫിനു പിന്നിൽ അണിനിരന്നു. പുതിയ സർക്കാർ അധികാരമേറ്റയുടനെ വികസനവിരുദ്ധ മുദ്രാവാക്യവുമായി അവർ രംഗത്തുവരികയാണ്. മത്സരിച്ച് വികസനം തടയാനാണ് അവരുടെ ശ്രമം.

ബദലാകാൻ കോൺഗ്രസിനാകില്ല

ബി.ജെ.പി ഭരണത്തിന് ബദലാകാൻ കോൺഗ്രസിന് ഒരിക്കലും കഴിയില്ലെന്നും ജനങ്ങൾക്ക് അവരിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് തുടങ്ങിവച്ച സാമ്പത്തികനയങ്ങളാണ് ബി.ജെ.പി നടപ്പാക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു. ബി.ജെ.പി മാറി കോൺഗ്രസ് അധികാരത്തിൽ വന്നാലും നയങ്ങൾ മാറില്ലെന്ന് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനങ്ങൾ തിരിച്ചറിയുന്നു. മതനിരപേക്ഷത സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. കോൺഗ്രസിന് അതിനു കഴിയുന്നില്ല. എന്നും വർഗീയതയുമായി സമരസപ്പെട്ട ചരിത്രമാണ് കോൺഗ്രസിനുള്ളത്. താനൊരു ഹിന്ദുവാണെന്നും ഹിന്ദുവിന്റെ ഭരണമാണ് രാജ്യത്ത് വേണ്ടതെന്നുമാണ് രാഹുൽഗാന്ധി പറഞ്ഞത്. ഈ പ്രസ്താവനയെ മതനിരപേക്ഷതയിൽ ഊന്നിനിന്ന് എതിർക്കാൻ ഒരു കോൺഗ്രസ് നേതാവും തയ്യാറല്ല. രാഹുലിന്റെ പ്രസ്താവന മതനിരപേക്ഷ നിലപാടാണെന്ന് വ്യാഖ്യാനിക്കണമെങ്കിൽ അസാധാരണ തൊലിക്കട്ടിവേണം. ഇത്രമാത്രം അധഃപതിച്ച കോൺഗ്രസിനെ മതനിരപേക്ഷസമൂഹത്തിന് എങ്ങനെ വിശ്വാസത്തിലെടുക്കാനാകും. ജനങ്ങൾക്ക് കരുതലൊരുക്കി ബദൽനയം നടപ്പാക്കാൻ സന്നദ്ധരായി ഒട്ടേറെ പ്രബല പ്രാദേശിക രാഷ്ട്രീയകക്ഷികളുണ്ട്. അവരെ ശരിയായ രീതിയിൽ രംഗത്തിറക്കി വിവിധ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.

സു​ധാ​ക​ര​ന്റെ​ ​വെ​ല്ലു​വി​ളി
വി​ല​പ്പോ​കി​ല്ല​:​ ​കോ​ടി​യേ​രി

കു​മ​ളി​:​ ​കെ​ ​-​റെ​യി​ൽ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പാ​ത​ ​ക​ട​ന്നു​ ​പോ​കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​സ്ഥാ​പി​ച്ച​ ​സ​ർ​വ്വേ​ ​ക​ല്ലു​ക​ൾ​ ​പി​ഴു​തെ​റി​യു​മെ​ന്ന​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ന്റെ​ ​വെ​ല്ലു​വി​ളി​ ​കേ​ര​ള​ത്തി​ൽ​ ​വി​ല​പ്പോ​കി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
സ​ർ​വേ​ ​ക​ല്ല് ​പി​ഴു​ത് ​മാ​റ്റി​യ​തു​ ​കൊ​ണ്ട് ​പ​ദ്ധ​തി​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​അ​ത്ത​രം​ ​ശ്ര​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​യു.​ഡി.​എ​ഫ് ​പി​ന്തി​രി​യ​ണം.​ ​ജ​ന​വി​കാ​രം​ ​മാ​നി​ക്കാ​തെ​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കാ​തി​രി​ക്കാ​നു​ള്ള​ ​കെ​ൽ​പ്പ് ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സി​നി​ല്ല.​ ​വീ​ര​സ്യം​ ​പ​റ​യാ​നേ​ ​ക​ഴി​യൂ.​ ​വി​ക​സ​ന​ത്തി​ന് ​തു​ര​ങ്കം​ ​വ​യ്ക്കു​ന്ന​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​നി​ല​പാ​ടി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ത്ത് ​പേ​രി​ന് ​പോ​ലും​ ​കോ​ൺ​ഗ്ര​സ് ​ഉ​ണ്ടാ​യെ​ന്ന് ​വ​രി​ല്ല.
സം​സ്ഥാ​ന​ത്ത് ​ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ​ ​ആ​ർ.​എ​സ്.​എ​സും​ ​എ​സ്.​ഡി.​പി.​ഐ​യും​ ​ശ്ര​മം​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ഇ​തി​നെ​തി​രെ​ ​മ​ത​നി​ര​പേ​ക്ഷ​ ​ശ​ക്തി​ക​ൾ​ ​ഒ​ന്നി​ക്ക​ണം.​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന് ​പ്ര​ത്യേ​ക​ ​മ​ന്ത്രി​ ​വേ​ണ​മെ​ന്ന് ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​തി​നി​ധി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഉ​റ​ച്ച​ ​നി​ല​പാ​ടിൽ
സി​ൽ​വ​ർ​ ​ലൈ​ൻ​ ​ന​ട​പ​ടി​ ​മു​ന്നോ​ട്ട്

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ര് ​എ​തി​ർ​ത്താ​ലും​ ​സെ​മി​-​ഹൈ​സ്പീ​ഡ് ​റെ​യി​ൽ​ ​(​സി​ൽ​വ​ർ​ ​ലൈ​ൻ​)​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ,​ ​പ​ദ്ധ​തി​യു​ടെ​ ​പ്രാ​രം​ഭ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഊ​ർ​ജ്ജി​ത​മാ​ക്കി​ ​കെ​-​റെ​യി​ൽ.​ ​സ്വ​കാ​ര്യ​ഭൂ​മി​യി​ൽ​ ​ക​ല്ലി​ട്ട് ​അ​തി​ർ​ത്തി​ ​തി​രി​ച്ച​ശേ​ഷം​ ​സാ​മൂ​ഹ്യാ​ഘാ​ത​ ​പ​ഠ​നം​ ​നൂ​റു​ദി​വ​സ​ത്തി​ന​കം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​പ​രി​സ്ഥി​തി​ ​ആ​ഘാ​ത​പ​ഠ​നം​ 14​ ​മാ​സം​ ​കൊ​ണ്ട് ​ഇ.​ക്യു​ ​എം.​എ​സ് ​ഇ​ന്ത്യ​ ​ലി​മി​​​റ്റ​ഡ് ​പൂ​ർ​ത്തി​യാ​ക്കും.​ ​ഏ​റ്റെ​ടു​ക്കു​ന്ന​ 185​ ​ഹെ​ക്ട​ർ​ ​റെ​യി​ൽ​വേ​ ​ഭൂ​മി​യി​ൽ​ ​അ​തി​ര​ട​യാ​ള​ ​ക​ല്ലു​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​റെ​യി​ൽ​വേ​-​ ​കെ​-​റെ​യി​ൽ​ ​സം​യു​ക്ത​ ​സം​ഘ​ത്തി​ന്റെ​ ​സ​ർ​വേ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​റെ​യി​ൽ​വേ​ ​ഭൂ​മി​യു​ടെ​ ​വി​ല,​ ​റെ​യി​ൽ​വേ​യു​ടെ​ ​പ​ദ്ധ​തി​വി​ഹി​ത​മാ​യി​ ​ക​ണ​ക്കാ​ക്കും.​ ​സി​ൽ​വ​ർ​ലൈ​ൻ​ ​ന​ട​പ്പാ​ക്കി​യി​രി​ക്കു​മെ​ന്ന് ​ഇ​ടു​ക്കി​യി​ലെ​ ​യോ​ഗ​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഇ​ന്ന് ​കൊ​ച്ചി​യി​ൽ​ ​പൗ​ര​പ്ര​മു​ഖ​രു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തും.​ ​കെ​-​റെ​യി​ൽ​ ​എം.​ഡി​ ​വി.​അ​ജി​ത്കു​മാ​ർ​ ​പ​ദ്ധ​തി​ ​അ​വ​ത​രി​പ്പി​ക്കും.​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വും​ ​പ​ങ്കെ​ടു​ക്കും.
സ്ഥ​ല​മെ​ടു​പ്പി​ന് 12​ ​ഓ​ഫീ​സു​ക​ൾ​ ​തു​റ​ന്നി​ട്ടു​ണ്ട്.​ ​സ്റ്റേ​ഷ​നു​ക​ളു​ടെ​ ​രൂ​പ​ക​ൽ​പ്പ​ന​യ്ക്ക് ​ടെ​ൻ​‌​ഡ​ർ​ ​വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​വു​ന്ന​തോ​ടെ​ ​പൊ​തു​ഗ​താ​ഗ​തം​ ​ശ​ക്ത​മാ​വു​ക​യും​ ​ന​ഗ​ര​ങ്ങ​ൾ​ ​വി​ക​സി​ക്കു​ക​യും​ ​ചെ​യ്യു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​വി​ല​യി​രു​ത്തു​ന്നു.​ ​പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​വി​ക​സ​ന​ത്തി​ലൂ​ടെ​ ​കൂ​ടു​ത​ൽ​ ​നി​ക്ഷേ​പ​വും​ ​അ​തു​വ​ഴി​ ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ളും​ ​സൃ​ഷ്ടി​ക്ക​പ്പെ​ടും.​ ​കാ​ർ​ബ​ൺ​ ​ബ​ഹി​ർ​ഗ​മ​നം​ ​ഒ​ട്ടു​മി​ല്ലാ​ത്ത​ ​സ​മ്പൂ​ർ​ണ​ ​ഹ​രി​ത​പ​ദ്ധ​തി​യാ​യ​ ​അ​തി​വേ​ഗ​ ​റെ​യി​ൽ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​വു​ന്ന​തോ​ടെ,​ ​റോ​ഡി​ലെ​ ​ഗ​താ​ഗ​ത​വും​ ​ഗ​ണ്യ​മാ​യി​ ​കു​റ​യ്ക്കും.​ ​നി​ത്യേ​ന​ 500​ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ ​കൊ​ണ്ടു​പോ​കാ​വു​ന്ന​ ​റോ​-​റോ​ ​സ​ർ​വീ​സും​ ​ഇ​തി​ലു​ണ്ടാ​വും.​ ​യാ​ത്ര​ക്കാ​രു​ടെ​ ​കാ​റു​ക​ളും​ ​കൊ​ണ്ടു​പോ​കാം.

20​ ​മി​നി​ട്ടി​ൽ​ ​ഒ​രു​ ​ട്രെ​യിൻ

#​ ​തി​ര​ക്കേ​റി​യ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​തു​ട​ക്ക​ത്തി​ൽ​ ​ഓ​രോ​ 20​മി​നി​ട്ടി​ലും​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​കാ​സ​ർ​കോ​ട്ടേ​ക്ക് ​സ​ർ​വീ​സു​ണ്ടാ​വും.​ ​നി​ത്യേ​ന​ 37​സ​ർ​വീ​സു​ക​ൾ​ ​ഓ​രോ​ ​ദി​ശ​യി​ലേ​ക്കു​മു​ണ്ടാ​വും.

#​ 2050​ആ​കു​മ്പോ​ഴേ​ക്കും​ ​ഓ​രോ​ ​ആ​റു​ ​മി​നി​ട്ടി​ലും​ ​ഒ​രു​ ​സ​ർ​വീ​സ് ​ന​ട​ത്തും.

#​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണം​ ​ഭാ​വി​യി​ൽ​ 94672​ ​(2030​),​ 1,32,944​ ​(2041​),​ 1,58,946​ ​(2052​)​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

#​ ​സ്റ്റോ​പ്പ് ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​യ​തി​നാ​ൽ,​ ​മ​റ്റു​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​വി​ടെ​ ​എ​ത്താ​ൻ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കും.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ആ​റ്റി​ങ്ങ​ലി​ൽ​ ​നി​ന്ന് ​ബ​സി​ൽ​ ​ടി​ക്ക​റ്റെ​ടു​ത്താ​ൽ​ ​കൊ​ല്ല​ത്തോ​ ​തി​രു​വ​ന​ന്ത​പു​ര​ത്തോ​ ​എ​ത്തി​ ​സി​ൽ​വ​ർ​ലൈ​നി​ൽ​ ​യാ​ത്ര​ ​തു​ട​രാം.

#​ചെ​റു​ന​ഗ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി.​സി,​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ളു​ടെ​ ​ഫീ​‌​‌​ഡ​ർ​ ​സ​ർ​വീ​സു​ക​ളു​ണ്ടാ​വും.​ ​ഇ​-​ബ​സു​ക​ളും​ ​പ​രി​ഗ​ണ​ന​യി​ൽ.

#​റോ​ഡ്,​ ​റെ​യി​ൽ​ ​വ​ഴി​ 150​കി​ലോ​ ​മീ​റ്റ​റി​ലേ​റെ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​രി​ൽ​ 10​-38​ ​ശ​ത​മാ​നം​ ​പേ​ർ​ ​സി​ൽ​വ​ർ​ ​ലൈ​നി​ലേ​ക്ക് ​മാ​റു​മെ​ന്നാ​ണ് ​പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

സ്റ്റേ​ഷ​നു​കൾ

തി​രു​വ​ന​ന്ത​പു​ര​ത്ത് ​കൊ​ച്ചു​വേ​ളി​യിൽ
കൊ​ല്ലം​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് 7​കി.​മി​ ​അ​ക​ലെ
​ചെ​ങ്ങ​ന്നൂ​ർ​ ​സ്റ്റേ​ഷ​ന് ​നാ​ല​ര​ ​കി.​മി​ ​അ​ക​ലെ
കോ​ട്ട​യം​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് 4.85​കി.​മീ​ ​തെ​ക്ക്
​ ​കൊ​ച്ചി​ ​കാ​ക്ക​നാ​ട് ​ഇ​ൻ​ഫോ​ ​പാ​ർ​ക്കി​ന​ടു​ത്ത്
​കൊ​ച്ചി​ ​വി​മാ​ന​ത്താ​വ​ള​ ​സ്റ്റേ​ഷ​ൻ​ ​അ​ങ്ക​മാ​ലി​യിൽ
കോ​ഴി​ക്കോ​ട്ട് ​ഭൂ​ഗ​ർ​ഭ​ ​സ്റ്റേ​ഷൻ
ക​ണ്ണൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​എ​തി​രാ​യി​ ​വ​ല​തു​ഭാ​ഗ​ത്ത്
​കാ​സ​ർ​കോ​ട്ട് ​നി​ല​വി​ലെ​ ​സ്റ്റേ​ഷ​ന​ടു​ത്ത്