കട്ടപ്പന: ഇരട്ടയാർ പോസ്റ്റ്ഓഫീസ് പ്രൈവറ്റ് സ്റ്റാൻഡിലെ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൺസൺ വർക്കി ഉദ്ഘാടനം നിർവഹിച്ചു. ഇരട്ടയാർ സബ് പോസ്‌റ്റോഫീസ് പോസ്റ്റ്മാസ്റ്റർ എം.എസ്. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന സബ്ഡിവിഷൻ ഇൻസപെക്ടർ ഷിഹാജ്, കട്ടപ്പന ഹെഡ് പോസ്റ്റുമാസ്റ്റർ ജി. സുനിൽ, ജോബി കണ്ടമുണ്ടയിൽ, റെജി ഇലിപ്പുലിക്കാട്ട്, പോസ്റ്റ് ഓഫീസ് ജീവനക്കാരായ വി.ജെ. ബിജു, പി.ജി. സിന്ധു, പാർവ്വതി വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ഇരട്ടയാർ മോർക്കാലി ബിൽഡിംഗിൽ കഴിഞ്ഞ 14 വർഷമായി പ്രവർത്തിച്ച് വന്നിരുന്ന പോസ്റ്റ് ഓഫീസാണ് ഇരട്ടയാർ പ്രൈവറ്റ് ബസ്റ്റാൻഡിലേയ്ക്ക് മാറ്റി സ്ഥാപിച്ചത്. ഇതോടെ ബസുകളിൽ എത്തുന്നവർക്കും നാട്ടുകാർക്കും പോസ്റ്റ് ഓഫീസിന്റെ സേവനം കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകുമെന്ന് ഇരട്ടയാർ പോസ്റ്റ്‌മാസ്റ്റർ പറഞ്ഞു.