മൂലമറ്റം: സെന്റ് ജോസഫ്സ് കോളേജിലെ പുതുതായി നിർമ്മാണം ആരംഭിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം സി.എം.ഐ സഭയുടെ കോട്ടയം പ്രൊവിൻഷ്യാൾ റവ: ഡോ.ജോർജ് ഇടയാടിയിൽ സി.എം.ഐ നിർവഹിച്ചു. കോളേജ് മാനേജർ റവ.ഡോ തോമസ് ജോർജ് വെങ്ങാലുവക്കേൽ, കോട്ടയം പ്രൊവിൻസ് ഫിനാൻസ് കൗൺസിലർ ഫാ.ജോബി മഞ്ഞക്കാലായിൽ , സെന്റ്.ജോസഫ്സ് കോളേജ് പ്രിൻസിപ്പൾ ഡോ. സാബുകുട്ടി എം ജി,അക്കാദമി പ്രിൻസിപ്പാൾ ഡോ.ബേബി ജോസഫ്, റവ.ഫാ.ലൂക്കോസ് പറയന്തോട്ടം ഫാ.ജോയ്സ് മടക്കക്കുഴി റവ.ഡോ.ജോമോൻ കൊട്ടാരത്തിൽ, റവ.ഫാ സോണി എബ്രയിൽ എന്നിവർ സംസാരിച്ചു.