 
കഞ്ഞികുഴി: എസ്.എൻ ഹൈസ്‌കൂളിലെ എസ്.പി.സി പ്രോജക്ടിന്റെ നേതൃത്വത്തിൽ 'ഫ്രണ്ട്‌സ് അറ്റ് ഹോം' പദ്ധതിയുടെ ഭാഗമായി പുതുവർഷത്തിൽ ചെങ്കുളം മേഴ്‌സി ഹോമിൽ പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യസാമഗ്രികൾ തുടങ്ങിയവ നൽകി. എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്.ആർ. സുരേഷ്ബാബു, എസ്.എൻ. ഹൈസ്‌കൂൾ ഹെഡ്മിസ്‌ട്രെസ് മിനി ഗംഗാധരൻ, പി.ടി.എ പ്രസിഡന്റ് (എസ്.പി.സി) സുരേഷ് കല്ലുവെട്ടത്ത് എന്നിവർ മേഴ്‌സി ഹോം ഡയറക്ടർ മാത്യു മാനുവലിനു കൈമാറി. അദ്ധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ മിനി ഗംഗാധരൻ, എ.എസ്.ഐ ബാബു, സി.പി.ഒ ഷൈജു ചന്ദ്രശേഖരൻ, എ.സി.പി.ഒ ശ്രീജ മോൾ വി.എസ് തുടങ്ങിയവർ പരിപാടി വിജയിപ്പിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തി.