 
കാന്തിപ്പാറ: റോസാരിയൻ കോൺഗ്രിഗേഷൻ സഭാംഗമായ സി. മേരി ജയസീലി (90) ബാംഗ്ലൂരിൽ നിര്യാതയായി. രാജാക്കാട് കാന്തിപ്പാറ വള്ളാടിയിൽ കുടുംബാംഗമാണ്. സംസ്‌കാരം ബാംഗ്ലൂരിൽ നടന്നു. സഹോദരങ്ങൾ: പരേതനായ ജോർജ് വർക്കി വള്ളാടിയിൽ (തലക്കോട്), പരേതനായ മത്തായി വർക്കി വള്ളാടിയിൽ (കാന്തിപ്പാറ), പരേതനായ ജോസഫ് വർക്കി വള്ളാടിയിൽ (കാന്തിപ്പാറ), മേരി ജയിംസ് കാരക്കുന്നേൽ (ആത്മാവ് സിറ്റി), ഡോ. ബ്രിജിത്താ വി.വി (സെന്റ് മേരീസ് പോളിക്ലിനിക് ലക്‌നൗ), ഫ്രാൻസിസ് വർക്കി വള്ളാടിയിൽ (കാന്തിപ്പാറ) എന്നിവരാണ്.