ഇടുക്കി: സമ്മതിദായകർക്കുള്ള ദേശീയ ദിനമായ 25ന് ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളേജുകളിലും സ്‌കൂളുകളിലും ക്വിസ്, പോസ്റ്റർ ഡിസൈൻ, ഷോർട്ട് ഫിലിം മത്സരങ്ങൾ സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ക്വിസ്സ് മത്സരവും ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിക്കും. 8 മുതൽ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ (വാട്ടർ കളർ പെയിന്റിംഗ്) മത്സരവും നടത്തും.