തൊടുപുഴ : പി.ടി.തോമസിന്റെ മരണശേഷം മുമ്പുണ്ടായ രാഷ്ട്രീയ വിഷയങ്ങളിൽ താൻ വഹിക്കുന്ന പദവിക്കുചേരാത്ത നിലയിലുള്ള പ്രസംഗങ്ങളും പ്രസ്ഥാവനകളും പുറപ്പെടുവിക്കുന്നത് എം.എം. മണിക്ക് ഭൂഷണമല്ലെന്ന് കേരളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യത്യസ്ഥചേരിയിൽ നിന്നു പ്രവർത്തിച്ചപ്പോൾ നയപരമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ വ്യക്തിയുടെ മരണശേഷം വൈരാഗ്യ ബുദ്ധിയോടെ കാണുന്നതും പ്രചരിപ്പിക്കുന്നതും അഭികാമ്യമല്ല ജേക്കബ് പറഞ്ഞു.