ഇടുക്കി: ഭക്ഷ്യപൊതു വിതരണ മന്ത്രി ജി.ആർ അനിലിന്റെ അദ്ധ്യക്ഷതയിൽതിങ്കളാഴ്ച്ച രാവിലെ 11 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലയിലെ താത്കാലികമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻകടകളുമായി ബന്ധപ്പെട്ട് ഫയൽ അദാലത്ത് നടത്തും. ചടങ്ങിൽ സിവിൽ സപ്ലൈസ് കമ്മീഷണർ സജിത് ബാബു പങ്കെടുക്കും.