ഇടുക്കി : ജില്ലയിലെ പട്ടികജാതിക്കാരായ കരകൗശല നിർമ്മാണത്തിൽ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുള ഉപയോഗിച്ച് നിത്യോപയോഗ സാധനങ്ങളും കരകൗശല വസ്തുക്കളും നിർമ്മിക്കാൻ പരിശീലനം നൽകും. കേന്ദ്ര സർക്കാരിന്റെ എസ്.സി.എ ടു എസ്.സി.എസ്.പി പ്രകാരം നടപ്പിലാക്കുന്ന പദ്ധതി ജില്ലാ പട്ടികജാതി വികസന ഓഫീസറുടേയും ബാംബു കോർപ്പറേഷന്റെയും നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.25 ദിവസത്തെ പരിശീലനത്തിന് ശേഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കും. .
അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജനുവരി 31 ന് മുമ്പായി സമർപ്പിക്കണം. ഫോൺ. 04862 296297, 8547630073.