deen
മണക്കാട് സുദർശനം സ്‌പെഷ്യൽ സ്‌കൂളിൽ ആരംഭിച്ച തൊഴിൽ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.നിർവഹിക്കുന്നു

തൊടുപുഴ: മണക്കാട് നെല്ലിക്കാവിൽ പ്രവർത്തിക്കുന്ന സുദർശനം സ്‌പെഷ്യൽ സ്‌കൂളിൽ തൊഴിൽ പരിശീലനകേന്ദ്രം ആരംഭിച്ചു. പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു.ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ സർക്കാർ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തി പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെ നടപ്പാക്കുന്ന ദീനദയ സേവാ ട്രസ്റ്റിനെ അദ്ദേഹം അഭിനന്ദിച്ചു.ദീനദയാ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.പി.ജി.ഹരിദാസ് അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.പി. ഗോപാലകൃഷ്ണൻ , വാർഡ് കൗൺസിലർ ബിന്ദു പത്മകുമാർ, വിദ്യാലയ ക്ഷേമസമിതി സെക്രട്ടറി കെ.പി ദാമോദരൻ, സജിത്കുമാർ.ബി ,രക്ഷാധികാരി പി.എൻ.എസ് പിള്ള, എസ്.പത്മഭൂഷൻ, എ.എസ് സരേഷ് എന്നിവർ പ്രസംഗിച്ചു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ലഘു തൊഴിലിലുള്ള പരിശീലനമാണ് കേന്ദ്രത്തിൽ നൽകുന്നത്.