കഞ്ഞിക്കുഴി: ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ രണ്ട് ഒഴിവുണ്ട്. യോഗ്യത :ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) ട്രേഡിൽ എൻ. റ്റി. സി. / എൻ. എ. സി. യും, 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനിയറിംഗിൽ ഡിഗ്രിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.ബന്ധപ്പെട്ട ട്രേഡുകളിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച്ച രാവിലെ 11 ന് കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം.