ഇടുക്കി: ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് ഗ്രേഡ്1 തസ്തികയിലെ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് കോഴ്‌സ് പാസായിട്ടുള്ളതും കേരള പാരാമെഡിക്കൽ രജിസ്‌ട്രേഷൻ നിലവിലുള്ളതുമായ ഉദ്ദ്യോഗാർത്ഥികൾക്കായി ജനുവരി 13 രാവിലെ 8.30 മുതൽ ജില്ലാ മെഡിക്കൽ ആഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് ഈ ആഫീസിൽ ഹാജരാകേണ്ടതാണ്.