അടിമാലി :എസ് എൻ ഡി പി യോഗം അടിമാലി യൂണിയൻ യൂത്ത് മൂവ്‌മെന്റ്‌ന്റെ നേതൃത്വത്തിൽ മാസചതയദിനത്തനോടനുബന്ധിച്ച് അടിമാലി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ ഉള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നദാനം നൽകി. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി കൗൺസിലർ സന്തോഷ് മാധവൻ യൂത്ത് അടിമാലി യൂണിയൻ പ്രസിഡന്റ് എസ് കഷോർ എന്നിവർ നേതൃത്വം നൽകിയ അന്നദാനത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കൃഷ്ണമൂർത്തി, അടിമാലി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സത്യ ബാബു, അടിമാലി യൂണിയൻ സെക്രട്ടറി കെ കെ ജയൻ, യോഗം ഡയറക്ട് ബോർഡ് മെമ്പർ അഡ്വ. നൈജു രവീന്ദ്രനാഥ് ,അടിമാലി ശാഖാ ചെയർമാൻ സി.എസ് റെജികുമാർ, കൺവീനർ അശോകൻ തെള്ളിപടവിൽ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശിവൻ ചെറുകുഴി,വിദ്യാധരൻ ചെറുകുഴി, യൂത്ത് മൂവ്‌മെന്റ് കൗൺസിലർ ശരത് ശല്യാംപാറ, സൈബർസേന യൂണിയൻ കൺവീനർ വിഷ്ണു, അടിമാലി ശാഖയുടെയും യൂത്ത് മൂവ്‌മെന്റ്‌ന്റെയും പ്രതിനിധികളും പങ്കെടുത്തു. തുടർന്നുള്ള എല്ലാ മാസ ചതയ ദിനങ്ങളിലും യൂണിയൻ യൂത്ത് മൂവ്‌മെന്റ്‌ന്റെയും, അടിമാലി ശാഖ യോഗത്തിന്റെയും നേതൃത്വത്തിൽ അന്നദാനം ഉണ്ടായിരിക്കുമെന്ന് കേന്ദ്രസമിതി കൗൺസിലർ സന്തോഷ് മാധവൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ് . കിഷോർ ശാഖ ചെയർമാൻ സി.എസ് റെജി കുമാർ എന്നിവർ അറിയിച്ചു.