ഇടുക്കി : ജില്ലാ ആശുപത്രിയിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നതിനുളള ഇന്റർവ്യു ജനുവരി 11 രാവിലെ 11.30ന് ജില്ലാ ആശുപത്രിയിൽ നടക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി ഇ.സി.ജി ആന്റ് ഓഡിയോ മെട്രിക് ടെക്‌നീഷ്യൻ കോഴ്‌സ്, ഡിസിവിറ്റി അല്ലെങ്കിൽ ബിസിവിറ്റി ആണ് യോഗ്യത. താത്പര്യമുളളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യുവിൽ പങ്കെടുക്കണം. ഫോൺ 04862 232474