കട്ടപ്പന: . വിദഗ്ദ്ധ തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടു വരാനുള്ള കേരള നോളേജ് ഇക്കോണമിക് മിഷന്റെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് 19ന് തുടക്കമാകും. കട്ടപ്പനഗവ. കോളേജിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണിവരെയാണ് തൊഴിൽ മേള നടത്തുന്നത്.

ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പ്ലാറ്റുഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷൻ അവസരമൊരുക്കുന്നത്

തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്‌കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. കരിയർ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയിൽ പ്രവേശിക്കാനും ഈ തൊഴിൽ മേള ഒരു സുവർണ്ണാവസരമാണ്.
100ൽ അധികം കമ്പനികൾ

15000ൽ അധികം തൊഴിലവസരം

ഐ ടി , എഞ്ചിനിയറിംഗ് , ടെക്‌നിക്കൽ ജോബ്‌സ് , സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ , മെഡിക്കൽ, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈൽസ്, ഫിനാൻസ്, എഡ്യൂക്കേഷൻ, വിദ്യാഭാസ സ്ഥാപനങ്ങൾ , ബാങ്കിങ്ങ്, മാർക്കറ്റിംഗ്, സെയിൽസ് ,മീഡിയ, സ്‌കിൽ എഡ്യുക്കേഷൻ , ഹോസ്പിറ്റാലിറ്റി , ഇൻഷുറൻസ് , ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷൻ, ഹോട്ടൽ മാനേജ്‌മെന്റ് , റ്റാക്‌സ് മുതലായവയിൽ 100ൽ അധികം കമ്പനികളിൽ ആയി 15000ൽ അധികം ജോബ് വേക്കൻസികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് വിളിക്കാം 0471 2737881