തൊടുപുഴ:അന്തരിച്ച പി.ടി.തോമസ് എം. എൽ. എയ്ക്കെതിരെ സി. പി. എമ്മിന്റെ ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾ രാഷ്ട്രീയ സദാചാരങ്ങൾക്ക് നിരാക്കാത്തതാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബുംപറഞ്ഞു. .രാഷ്ട്രീയത്തിനതീതമായി പി. ടി.തോമസിനോട് കേരള സമൂഹം കാണിച്ച അനിതരസാധാരണമായ സ്‌നേഹവും ആദരവും സി പി എമ്മിനെ വിളറി പിടിപ്പിച്ചിരിക്കുകയാണ്. സി പി. എം നേതാക്കളുടെ ജഅപ്പനങ്ങൾ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളുമെന്ന് യു ഡി എഫ് ജില്ലാ ഭാരവാഹികൾ പറഞ്ഞു.