 
മുട്ടം: വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയത് പുനസ്ഥാപിക്കുന്നജോലി ആരംഭിച്ചു.തോട്ടുങ്കര, തുടങ്ങനാട്, കാക്കൊമ്പ്,പഴയമറ്റം, ഇടപ്പള്ളി എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ കുടി വെള്ള പൈപ്പ് പൊട്ടി ജലംറോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു.ഇതേ തുടർന്ന് മുട്ടം പഞ്ചായത്ത് പ്രദേശത്ത് ചില സ്ഥലങ്ങളിൽ കുടിവെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. വാട്ടർ അതോറിറ്റി അധികൃതർ ഇന്നലെ മുതൽ പൈപ്പുകൾ പുനസ്ഥാപിക്കൽ നടപടികൾ ആരംഭിച്ചു. മുട്ടം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് സമീപത്തുള്ള പൈപ്പ് പുനസ്ഥാപിക്കൽ ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇവിടുത്തെജോലി പൂർത്തീകരിച്ചതിന്‌ശേഷം മറ്റ് സ്ഥലങ്ങളിലെയും പൈപ്പുകൾ അടിയന്തിരമായി പുനസ്ഥാപിക്കും എന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.