മുട്ടം: ഗ്രാമ പഞ്ചായത്ത് മലമ്പനി മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പൊതുസമ്മേളനവും പഞ്ചായത്ത് ഹാളിൽ നടന്നു. കഴിഞ്ഞ 5 വർഷക്കാലമായിട്ടപഞ്ചായത്ത് പരിധിയിൽ മലേറിയ കേസുകൾ റപ്പോർട്ട് ചെയ്തിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി വസിക്കുന്ന മുട്ടം പ്രദേശത്ത് ഫീൽഡ് തലത്തിൽ നടത്തപ്പെടുന്ന പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞു.രോഗ ലക്ഷണങ്ങൾ ഉള്ളവരെ കൃത്യമായി നിരീക്ഷിക്കുകയും രക്തസാമ്പിളുകൾ പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പ് വരുത്താനും കഴിഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ഷൈജ ജോമോൻ മലമ്പനി മുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തി.
മെഡിക്കൽ ഓഫീസർ ഡോ.കെ സി ചാക്കോ, ഹെൽത്ത് സൂപ്പർവൈസർ ജോജോ സിറിയക്ക്, ഹെൽത്ത് ഇൻസ്‌പെക്ടർ ജൂബി തോമസ്, പി എച്ച് എസ് എസ് അന്നമ്മ സാമുവൽ, വാർഡ് മെമ്പർമാരായ അഡ്വ.അരുൺ ചെറിയാൻ പൂച്ചക്കുഴി, മേഴ്‌സി ദേവസ്യ, ഷേർളി അഗസ്റ്റ്യൻ, ജോസ് കടത്തലക്കുന്നേൽ, ബജോയ് ജോൺ , സൗമ്യാ സാജബിൻ, ഡോളി രാജു, കുട്ടിയമ്മ മൈക്കിൾ, റെജി ഗോപി, ടെസി സതീഷ്, റെൻസി സുനീഷ്, പഞ്ചായത്ത് സെക്രട്ടറി ഷീബാ കെ സാമുവൽ എന്നിവർ സംസാരിച്ചു.