തൊടുപുഴ: മുതലക്കോടം അക്യുനാസ് കോളേജിലെ 1985 ബാച്ചിലെ പ്രീഡിഗ്രി കൊമേഴ്‌സ് പൂർവ വിദ്യാർത്ഥികളുടെ സംഗമം നടന്നു. മണക്കാട് ഹഷ് വില്ലയിൽ ചേർന്ന സമ്മേളനം തൊടുപുഴ റൂറൽ സഹകരണ സംഘം പ്രസിഡന്റും പൂർവവിദ്യാർത്ഥിയുമായ കെ. സുരേഷ് ബാബു, സ്റ്റീഫൻ സ്‌കറിയ, മാത്തച്ചൻ, ഗീത സജീവ്, മേഴ്‌സി തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. വിനോദ്, കെ.ആർ. ജയൻ, തോമസ് ജോൺ, ഷാജി ജേക്കബ്, കെ.പി. സന്തോഷ് കുമാർ, ബിജു വട്ടക്കുന്നേൽ, ലതി അജയകുമാർ, ഷാലി ബെന്നി, ഗീത സജീവ്, ജിജോ ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.