മുട്ടം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുട്ടം ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പി.എസ്.സി അംഗീകരിച്ച ആറുമാസത്തെ ഡി.സി.എ കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 15 വരെ നീട്ടി. എസ്.സി- എസ്.ടി,​ മറ്റ് പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ഉണ്ടാകും. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547005014.