പീരുമേട് : ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് നവ വോട്ടർമാരിൽ അവബോധം വളർത്തുന്നതിന് ഇൻക്ലുസീവ് ആൻഡ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിങ്, ക്വിസ് മത്സരം, ഷോർട്ട് ഫിലിം എന്നീ മത്സരങ്ങൾ നടത്തി സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകുന്നു. പീരുമേട് നിയോജകമണ്ഡലത്തിലെ സർക്കാർ/ എയ്ഡഡ്/അൺ എയ്ഡഡ് സ്‌കൂളുകളിലെ എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ജനുവരി 12 ന് രാവിലെ 11 ന് താലൂക്ക് കാര്യാലയത്തിൽ വച്ച് പോസ്റ്റർ ഡിസൈനിങ് മത്സരവും സർക്കാർ/എയ്ഡഡ്/അൺ എയ്ഡ്ഡ് കോളേജ് വിദ്യാർത്ഥികൾക്കായി ജനുവരി 11ന് മരിയൻ കോളേജ് കുട്ടിക്കാനത്തു വച്ച് ക്വിസ് മത്സരവും ജനുവരി 15ന് ഷോർട്ട് ഫിലിം മത്സരവും നടക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 8330044853 എന്ന നമ്പറിൽ ബന്ധപ്പെടുക