തൊടുപുഴ: തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് ടെക്‌നീഷ്യൻസ് ട്രെയിനിംഗ് പ്രോഗ്രാം ഒമ്പതിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നടക്കും. സമ്മേളനത്തിൽ വിദഗ്ദ്ധ നെഫ്രോളജിസ്റ്റുമാരായ ഡോ. ശ്രീഭൂഷൺ രാജു (നിസാംസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ), ഡോ. കിഷോർ എസ്. ധരൻ (എം.ഒ.എസ്.സി മെഡിക്കൽ കോളേജ്,​ കോലഞ്ചേരി), ഡോ. ആഷിഷ് ശർമ്മ (സീനിയസ് മെഡിക്കൽ കെയർ ഇന്ത്യ), ശ്രീനിവാസ് ഗാണ്ട്‌ല (നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) തുടങ്ങിയവർ ക്ലാസുകൾ നയിക്കുന്നു. ഡയാലിസിസിലെ പ്രധാന പ്രശ്‌നങ്ങളായ അധിക രക്തസമ്മർദ്ദം, ആർ.ഒ വാട്ടർ ട്രീറ്റ്‌മെന്റ് മുതലായ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ ഉണ്ടായിരിക്കും. പരിപാടിയോടനുബന്ധിച്ച് ഡയാലിസിസ് ക്വിസ് പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്ന് സെന്റ് മേരീസ് ആശുപത്രിയിലെ ചീഫ് നെഫ്രോളജിസ്റ്റും ട്രെയിനിംഗ് പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ. സോനു മാനുവൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 7907649823.