ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ ഓഫീസിലെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന് യൂണിയൻ ഭാരവാഹികൾ സ്വീകരണം നൽകി. പാർട്ടി ജില്ലാ സെക്രട്ടറിയായി പുതുതായി ചുമതലയേറ്റശേഷം യൂണിയൻ ഭാരവാഹികളെ കാണുന്നതിനായാണ് സി.വി. വർഗീസ് ഓഫീസിലെത്തിയത്. എസ്.എൻ.ഡി.പി യോഗവുമായി എക്കാലത്തും നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിത്വമാണ് സി.വി. വർഗീസെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിലർ സി.പി. ഉണ്ണി എന്നിവർ ചേർന്നാണ് യൂണിയൻ ഓഫീസിലെത്തിയ സി.വി. വർഗീസിനെ ഷാൾ അണിയിച്ച് സ്വീകരിച്ചത്.