bharavahikal
സജിത കൃഷ്ണൻ (പ്രസിഡന്റ്), അഞ്ചു.വി.കെ (സെക്രട്ടറി)

ചെറുതോണി: കേരള പുലയർ മഹിള ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലാ പ്രവർത്തക കൺവെൻഷനും കമ്മിറ്റി രൂപീകരണവും നടന്നു. ചെറുതോണി കെ.പി.എം.എസ്.യൂണിയൻ മന്ദിരത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ശാന്തമ്മ യശോധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. സുരേഷ് അദ്ധ്യക്ഷനായി. സ്ത്രീകൾ ഇന്ന് സമൂഹത്തിൽ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് സംസ്ഥാന സെക്രട്ടറി സുജാത സംസാരിച്ചു. സെക്രട്ടറിയേറ്റ് അംഗം കാട്ടൂർ മോഹനൻ, സംസ്ഥാന കമ്മറ്റിയംഗം കെ.ജെ.കൃഷ്ണമണി, കെ.പി.എം.എസ് സംസ്ഥാന സമിതിയംഗം സി.സി.ശിവൻ, ജില്ലാ സെക്രട്ടറി രതീഷ് പി.കെ, വൈ. പ്രസിഡന്റ് കെ.എം. തങ്കപ്പൻ, അസി.സെക്രട്ടറി കെ.ജി.സോമൻ, കെ.പി.വൈ.എം. ജില്ലാ പ്രസിഡന്റ് മീബുഗോപാലൻ, ഇടുക്കി യൂണിയൻ പ്രസിഡന്റ് ജയകുമാർ പി.റ്റി, ബിജു നിള എന്നിവർ പ്രസംഗിച്ചു. കെ.പി.എം.എഫിന്റെ ജില്ലയിലെ ഭാരവാഹികളായി സജിത കൃഷ്ണൻ (പ്രസിഡന്റ്) അഞ്ചു.വി.കെ.(സെക്രട്ടറി) സജിത ബിനു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.