ഇടുക്കി: ജില്ലാ ഒളിമ്പിക് ഗെയിമിനോടനുബന്ധിച്ച് നടക്കുന്ന ഒളിമ്പിക് ഹോക്കി മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് എം.ജെ. ജേക്കബ്ബ് മുഖ്യരക്ഷാധികാരിയും വിമലാ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് രക്ഷാധികാരിയും ബിനോയ് മുണ്ടയ്ക്കാമറ്റം ചെയർമാനും സിനോജ് പി കൺവീനറും
ക്ലമന്റ് ഇമ്മാനുവൽ ഖജാൻജിയുമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
വിമലാ പബ്ലിക് സ്‌കൂളിൽ ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ബിനോയ് മുണ്ടയ്ക്കാമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കായിക സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജനുവരി 15 നാണ് ഹോക്കി മത്സരങ്ങൾ. പങ്കെടുക്കുവാനാഗ്രഹിക്കുന്ന ഹോക്കി ടീമുകൾ കൺവീനർ സിനോജിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9544640 640.