mathew
എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ 31-ാമത് ജില്ലാ സമ്മേളനം തൊടുപുഴയിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഖാദർ കമ്മിഷൻ റിപ്പോർട്ടിലൂടെ ഹയർസെക്കൻഡറിയെ ഹൈസ്‌കൂളിൽ ലയിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ അദ്ധ്യാപകർ നടത്തുന്ന ചെറുത്ത് നിൽപ്പിന് കോൺഗ്രസിന്റെ പിന്തുണ ഉണ്ടാവുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. തൊടുപുഴയിൽ സമാപിച്ച എയിഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. വിരമിക്കുന്ന അദ്ധ്യാപകരെ ഡീൻ കുര്യാക്കോസ് എം.പി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഷിജു കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, സണ്ണി കൂട്ടുങ്കൽ, ഫ്രാൻസിസ് തോട്ടത്തിൽ, സിബി ജോസ്, ഇമ്മാനുവേൽ അഗസ്റ്റിൻ, ലാലുതോമസ്, യു.കെ. സ്റ്റീഫൻ എന്നിവർ സംസാരിച്ചു.