edavetty
കോഴി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിർവഹിക്കുന്നു

ഇടവെട്ടി: ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ വനിതാ ഘടക പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിലെ 575 കുടുംബങ്ങൾക്ക് 50 ശതമാനം സബ്‌സിഡിയോടെ അഞ്ച് കോഴികളെ വിതരണം ചെയ്തു. 3,​45,​000 രൂപയുടെ പദ്ധതിയാണിത്. പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. മെമ്പർ അസീസ് ഇല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മറിയാമ്മ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ താഹിറ അമീർ, അജ്മൽ ഖാൻ അസീസ്, ബിന്ദു ശ്രീകാന്ത് എന്നിവർ സംസാരിച്ചു.