തുടങ്ങനാട്: റോഡിൽ കളഞ്ഞുകിട്ടിയ പണം ഓട്ടൊ ഡ്രൈവർ തിരികെ നൽകി. തുടങ്ങനാട് വിച്ചാട്ട് കവലയിലെ ഓട്ടോ ഡ്രൈവർ ജോബി തീക്കുഴിവേലിക്കാണ് റോഡിൽ നിന്ന് 17,500 രൂപ കളഞ്ഞു കിട്ടിയത്. റോഡിൽ നിന്ന് പണം കിട്ടിയ വിവരം ഉടൻ തന്നെ ജോബി വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലിട്ടു. 20 മിനിറ്റിനുള്ളിൽ പണം നഷ്ടപ്പെട്ട തുടങ്ങനാട് സ്വദേശി കൈനിക്കുന്നേൽ കുര്യാച്ചൻ പണം അന്വേഷിച്ച് വന്നു. ഉടൻതന്നെ ജോബി അവിടത്തെ നാട്ടുകാരെ സാക്ഷിയാക്കി പണം തിരികെ നൽകി. യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ജോബി തീക്കുഴിവേലിൽ.