 
അറക്കുളം: പഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് അംഗം എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, പഞ്ചായത്ത് മെമ്പർ കൊച്ചുറാണി, അറക്കുളം കൃഷി അസിസ്റ്റന്റ് ഹുസൈൻ, സമിതി പ്രസിഡന്റ് ജോമോൻ മൈലാടൂർ, സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.