തൊടുപുഴ: യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 48കാരൻ അറസ്റ്റിൽ. ഉടുമ്പൻചോല ചെമ്മണ്ണാർ ശാന്തിനഗർ ആർ.കെ.വി എസ്റ്റേറ്റിലെ 36-ാം നമ്പർ വീട്ടിൽ ഗണേശനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. ഇയാൾ തമിഴ്‌നാട്ടിൽ നടന്നൊരു കൊലപാതകത്തിലെ പ്രതിയാണ്. പീഡനത്തെ തുടർന്ന് അവശനിലയിലായ 19കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് യുവതിയെ കാണാതായത്. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. വീട്ടിൽ നിന്ന് കിട്ടിയ ഫോൺനമ്പർ പിന്തുടർന്നെത്തിയപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്. തൊടുപുഴ മേഖലയിൽ മേസ്തിരിപ്പണി ചെയ്യുന്ന പ്രതിയുടെ മണക്കാടുള്ള താമസ സ്ഥലത്ത് നിന്ന് യുവതിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.