ആയിരം ഏക്കർ: കൈവല്യാനന്ദപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മകരപ്പൂയ മഹോത്സവം 14 മുതൽ 18 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 4.55ന് പള്ളിയുണർത്തൽ, 5.45ന് ഉഷപൂജ, ആറിന് മഹാഗണപതി ഹോമം, ഗുരുപൂജ ഗുരുപുഷ്പാംഞ്ജലി, 11ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. 14ന് ഉച്ചയ്ക്ക് അന്നദാനം, രാത്രി 8.25നും 8.50 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ പി.യു. ശങ്കരൻ തന്ത്രികളുടെയും മേൽശാന്തി അമൽ ശാന്തിയുടെയും ക്ഷേത്രം ശാന്തി ഹരിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. 15ന് രാവിലെ എട്ടിന് ശ്രീബലി, പറയെടുപ്പ്, 9.30ന് നവകം, പഞ്ചഗവ്യം, 10ന് കലശാഭിഷേകം, വൈകിട്ട് 5.30ന് കാഴ്ചശീവേലി, പറയെടുപ്പ്, വിളക്കിനെഴുന്നള്ളിപ്പ്, 16ന് പതിവ് പൂജകൾ, വൈകിട്ട് എട്ട് മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, 17ന് പള്ളിവേട്ട മഹോത്സവം. പതിവ് പൂജകൾ, 11ന് ഹിഡുംബൻ പൂജ (കല്ലമ്പലം ദേവി ക്ഷേത്രം), വൈകിട്ട് 5.30ന് കാവടി ഘോഷയാത്ര, താലപ്പൊലി, തുടർന്ന് കാഴ്ച ശീവേലി, കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, രാത്രി 10ന് ശ്രീഭൂത ബലി, 10.30ന് പള്ളിവേട്ട, പള്ളി നിദ്ര, 18ന് പതിവ് പൂജകൾ, 8.30ന് കാഴ്ചശീവേലി, 9.30ന് പഞ്ചവിംശതി കലശപൂജ, തിരുവാറാട്ട്, ആറാട്ട് എതിരേൽപ്പ്, കൊടിയിറക്കൽ, ആറാട്ട് സദ്യ, ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളത്ത്.