മുട്ടം: എൻജിനീയറിങ്ങ് കോളേജ് തിരഞ്ഞെടുപ്പിൽ സംഘർഷസാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുതുടർന്ന് മുട്ടം പൊലീസ് വിദ്യാർത്ഥി നേതാക്കളുമായി ചർച്ച നടത്തി.വ്യാഴാഴ്ച രാത്രി 8 മണിയോടെ പ്രാചാരണ പരിപാടികൾ നടത്തിവന്ന എസ്.എഫ്.ഐ, കെ.എസ്.യു സംഘങ്ങൾ തമ്മിൽ നേരിയ വാക്കേറ്റം ഉണ്ടായിരുന്നു. റോഡിൽ എഴുതുന്നതിനെ സംബന്ധിച്ചുള്ള തർക്കമാണ് വാക്കേറ്റത്തിൽ എത്തിയത്.ഇരു സംഘടനകളുടെയും നേതാക്കളും മുട്ടം പൊലീസും ചർച്ച നടത്തി.
ഇന്നാണ്
മുട്ടം എൻജിനീയറിങ്ങ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്.എസ്.എഫ്.ഐ ,കെ.എസ്.യു എന്നീ വിദ്യാർത്ഥി സംഘടനകൾ തമ്മിലാണ് മത്സരം.വരും ദിവസങ്ങളിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ രണ്ട് വിദ്യർത്ഥിസംഘടനാ നേതാക്കളും ശ്രമിക്കണമെന്നും സംഘർഷം ഉണ്ടായാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നുംപൊലീസ് പറഞ്ഞു.