തൊടുപുഴ: സ്വയം സഹായ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ വിതരണ യോഗം സംഘടിപ്പിച്ചു. എസ്.ബി.ഐ ജനറൽ മാനേജർ വന്ദന മെഹ്‌റോത്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. റീജിയണൽ മാനേജർ മാർട്ടിൻ ജോസ് അദ്ധ്യക്ഷനായിരുന്നു. വിവിധ പദ്ധതികൾ പ്രകാരമുള്ള വായ്പകൾ ചടങ്ങിൽ വിതരണം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സന്മാരായ ബിന്ദു, ആശ സന്തോഷ്, ജമീല കെ., റസിയ അസീസ്, രാജമ്മ ബാബു, മിനി, ഷൈനി, ഉഷ എന്നിവരെ ആദരിച്ചു. എസ്.എച്ച്.ജി. വായ്പാ വിഭാഗം മാനേജർ വിജീഷ് കുമാർ, സ്വയംസഹായ സംഘങ്ങൾക്ക് വേണ്ടിയുള്ള വായ്പാ സഹായ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. സംഘങ്ങൾക്കുള്ള വായ്പാ വിതരണത്തിൽ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി തൊടുപുഴ ശാഖാ ചീഫ് മാനേജർ സുജിത് മേനോൻ, തൊടുപുഴ ടൗൺ ശാഖാ ചീഫ് മാനേജർ ബിജു ലക്ഷ്മൺ എന്നിവർ പറഞ്ഞു. മാർക്കറ്റിംഗ് വിഭാഗം ചീഫ് മാനേജർ സനുമോൻ വി.എസ്, ഫീൽഡ് ഓഫീസർ എം.എം. മഞ്ജുഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.