പുറപ്പുഴ: തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 31-ാമത് ശ്രീമദ് ഭാഗവത സപ്താഹം ഒമ്പത് മുതൽ 16 വരെ നടക്കും. ആചാര്യൻ തിരുവെങ്കിടപുരം ഹരികുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. മകരപ്പൂയ മഹോത്സവം വിപുലമായ ചടങ്ങുകളോടെ 17, 18 തൂയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സെമിനാർ ഇന്ന്
മണക്കാട്: ദേശസേവിനി വായനാ സഖ്യത്തിന്റെ നേതൃത്വത്തിൽ ദേശസേവിനി വായനശാലാ ഹാളിൽ സെമിനാർ നടക്കും. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. കെ.ജി. ശശി കണ്ണാടിപ്പാറ മോഡറേറ്റർ ആയിരിക്കും. 'ശ്രീ നാരായണ ദർശനങ്ങളുടെ കാലിക പ്രസക്തി" എന്ന വിഷയത്തിൽ വി.എസ്. ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തുമെന്ന് കൺവീനർ ഡി. ഗോപാലകൃഷ്ണൻ അറിയിച്ചു.
കവിയരങ്ങ് ഇന്ന്
തൊടുപുഴ: കേരളാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് സാഹിത്യ സമ്മേളനവും കവിയരങ്ങും തൊടുപുഴ കെ.എസ്.ടി.എ ഭവനിൽ നടക്കും. ജില്ലാ വൈസ് പ്രസിഡന്റ് സുകുമാർ അരിക്കുഴ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത കവി തൊമ്മൻകുത്ത് ജോയി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി രാജൻ തെക്കുംഭാഗം, ജോയിന്റ് സെക്രട്ടറി മിനി കാഞ്ഞിരമറ്റം തുടങ്ങി ഇരുപതോളം പ്രമുഖ കവികൾ പങ്കെടുക്കും.
എൻ.സി.പി മണ്ഡലം കമ്മിറ്റി
വെള്ളിയാമറ്റം: എൻ.സി.പി വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റി അംഗം ഇ.എം. സിദ്ധിഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. ശശികുമാർ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജലാൽ അബ്ദുൾ മജീദ് ( മണ്ഡലം പ്രസിഡന്റ്), കാസിം റാവുത്തർ (വൈസ് പ്രസിഡന്റ് ), ഇ.എം. സിദ്ധിഖ് (സെക്രട്ടറി), ജോർജ്ജ് കവളക്കാട്ട് (ട്രഷറർ), ആൻസ്, അബ്ദുൾ കരിം, ഹമീദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.