തൊടുപുഴ: ഇജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി 16ന് തൊടുപുഴ ഇറക്കംപുഴ ബൈപാസ് റോഡിൽ വച്ച് ജില്ലാ റോഡ് സൈക്ലിംഗ് മത്സരം നടത്തുന്നു. ജില്ലാ സൈക്ലിംഗ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. തൊടുപുഴ കുന്നംകോട്ട് ബിൽഡിംഗ്‌സിൽ ചേർന്ന യോഗത്തിൽ ജില്ലാ സൈക്ലിംഗ് അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർളി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സൈക്ലിംഗ് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ജില്ലാ സെക്രട്ടറി മുഹമ്മദ് ബഷീർ, ജെയ് സൺ ജോസഫ്, വിനോദ് വി.സി, സി.വി. പോൾ, ലിനീഷ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ. എന്നിവർ രക്ഷാധികാരികളും, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ചെയർമാനും, ജില്ലാ സൈക്ലിംഗ് അസ്സോസിയേഷൻ സെക്രട്ടറി എ.പി മുഹമ്മദ് ബഷീർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റി ചെയർമാൻ കൺവീനർമാരായി സി.വി. പോൾ, മുഹമ്മദ് അലി ജോഹർ (ടെക്‌നിക്കൽ കമ്മിറ്റി), മുഹമ്മദ് ബഷീർ, മനീഷ് രാജൻ (സെലക്ഷൻ കമ്മിറ്റി), എം.എൻ സുരേഷ്, മോഹനൻ കൊച്ച് (പബ്ലിസിറ്റി കമ്മിറ്റി), ജെ.എസ്. ജോൺ, ലിനീഷ് പോൾ (പ്രോഗ്രാം കമ്മിറ്റി), ജോസ് മഠത്തിൽ, ഉദയകുമാർ (റിസപ്ഷൻ കമ്മിറ്റി), ഷെൽബിൻ ജോസ്, വിനോദ് വി.സി. (മെഡിക്കൽ ക മ്മിറ്റി), മോൻസി മഠത്തിൽ, ബീന വിനോദ് (ഫുഡ് കമ്മിറ്റി), നൈറ്റ്‌സി കുര്യാക്കോസ്, ആർ. മോഹൻ (ലോആന്റ് ഓർഡർ) എന്നിവരെയും തെരഞ്ഞെടുത്തു.