തൊടുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ 'ഗുരുദേവൻ: അന്ധകാരത്തിലെ പ്രകാശം" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. സാംസ്‌കാരികവേദി കൺവീനർ വി.എസ്. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. സി.കെ. ദാമോദരൻ വിഷയാവതരണം നടത്തി. കെ.ജി. ശശി, ഡി. ഗോപാലകൃഷ്ണൻ, എൽ. ശ്രീദേവി, എൻ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.