തൊടുപുഴ : സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ - ആർ.കെ.വി.വൈ. പദ്ധതിയുടെ കീഴിൽ വാഴകൃഷി, പാഷൻ ഫ്രൂട്ട് കൃഷി, പച്ചക്കറി കൃഷി (പന്തലിൽ ചെയ്യുന്നതും പന്തൽ കൂടാതെ ചെയ്യുന്നതും) ശീതകാല പച്ചക്കറി കൃഷി എന്നിവയ്ക്കും ചെറുകിട നഴ്‌സറി, ചെറുകിട കൂൺ ഉത്പ്പാദന യൂണിറ്റ്, ഹൈടെക്ക് മിൽക്കി മഷ്രൂം ഉൽപ്പാദന യൂണിറ്റ്, കൂൺ പ്രോസസ്സിംഗും മൂല്യവർദ്ധിത യൂണിറ്റും, ചെറുകിട കൂൺ വിത്തുൽപാദന യൂണിറ്റ്, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് എന്നിവ നിർമ്മിക്കുന്നതിനും സബ്‌സിഡി ലഭിക്കും.

MIDH -പദ്ധതിയുടെ കീഴിൽ ഡ്രാഗൺ ഫ്രൂട്ട്, പ്ലാവ് കൃഷി, അവോക്കാഡോ, റംബൂട്ടാൻ, പാഷൻ ഫ്രൂട്ട്, മാംഗോസ്റ്റീൻ, ഹൈബ്രിഡ് പച്ചക്കറി കൃഷി എന്നിവയ്ക്കും കൂടാതെ പ്രൈമറി മിനിമൽ പ്രോസസിംഗ് യൂണിറ്റ് , റൈപ്പനിംഗ് ചേബർ, ഇന്ററഗ്രേറ്റഡ് പാക്ക് ഹൗസ് എന്നിവ നിർമ്മിക്കുന്നതിനും സബ്‌സിഡി ലഭ്യമാണ്. ഇടുക്കി ജില്ലയിലെ താത്പര്യമുള്ള കർഷകർ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് അപേക്ഷകൾ നൽകണം.