തൊടുപുഴ: കുട്ടിയാനിക്കൽ കുടുംബയോഗം ചാരിറ്റബിൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ ഒമ്പത് മുതൽ തൊടുപുഴ എസ്.സി.ബിയുടെ കോലാനിയിലുള്ള ബാങ്ക് ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10ന് പ്രസിഡന്റ് ടി.ജി. നാരായണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ കുടുംബാംഗങ്ങളുടെ മക്കളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡും എവർറോളിംഗ് ട്രോഫിയും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നൽകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷയിൽ എം.എസ്.സി മാത്‌സിന് നാലാം റാങ്ക് നേടിയ റിയ രാജന് (കോഴിക്കോട്) തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ആർ. ഹരി നൽകും. വിവിധ വിഭാഗങ്ങൾക്കുള്ള അവാർഡുകളും മൊമന്റോയും തൊടുപുഴ എസ്.സി.ബി പ്രസിഡന്റ് കെ.എം. ബാബു വിതരണം ചെയ്യും. പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും പൊതുയോഗം തിരഞ്ഞെടുക്കും.