 
പീരുമേട്: ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. കാറിനുള്ളിലുണ്ടായിരുന്ന അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിക്കാനം പൈൻകാടിനു സമീപത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. കുട്ടിക്കാനത്ത് നിന്ന് പീരുമേട്ടിലേക്ക് വരികയായിരുന്ന കാറാണ് ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്. പീരുമേട് താലൂക്ക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യൻ മെലനും കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്. മെലനായിരുന്നു വാഹനം ഓടിച്ചിരുന്നത്. രണ്ടു പേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.