കട്ടപ്പന: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിനെതിരായ വിവാദ പരാമർശം ആവർത്തിച്ച് മുൻ മന്ത്രി എം.എം. മണി. 'പി.ടി. തോമസ് മരിച്ചപ്പോൾ ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ അനുശോചിക്കുകയും, ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് എന്റെ മാനുഷികമായ വശമാണ്. ഇടുക്കിയിൽ വോട്ട് ചെയ്തവർക്ക് പണി കൊടുത്തയാളാണ് പി.ടി. തോമസ്. ഇതൊക്കെ പറയാതെ ദൈവമാണ്, പുണ്യാത്മാവാണ് എന്ന് പറഞ്ഞാ അത് എന്റെയടുത്ത് ചെലവാകില്ല'. കട്ടപ്പനയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
മുമ്പ് നടത്തിയ വിവാദ പ്രസ്തവനയ്‌ക്കെതിരെ ഡീൻ കുര്യാക്കോസ് എം.പിയടക്കം രംഗത്ത് വന്നപ്പോഴാണ് വീണ്ടും വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.