കരിങ്കുന്നം: കേരള കോൺഗ്രസ് കരിങ്കുന്നം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ മെമ്പർഷിപ്പ് കാമ്പയ്ൻ നടത്തി. വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷീലാ സ്റ്റീഫൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം ഉലഹന്നാന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി എടാംപുറം, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ജോസി ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ കാവാലം, വാർഡ് മെമ്പർമാരായ ബേബിച്ചൻ കൊച്ചു കരൂർ, സ്വപനാ ജോയൽ, സ്മിതാ സിറിയക്ക്, റ്റിൻറ്റു ഷിജോ, ജോസ് കാവാലം, മത്തച്ചൻ പുരയ്ക്കൽ, ബീന ബിജു, ബേബി പൊടിമറ്റം, സണ്ണി പൈനാ, ഷിജോ മൂന്നുമാക്കൽ, സ്മിനു പുളിയ്ക്കൽ എന്നിവർ സംസാരിച്ചു.