തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസ് ബോക്‌സിംഗ് മത്സരങ്ങളുടെ നടത്തിപ്പിന് കരിമണ്ണൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് റെജി ജോൺസൺ രക്ഷാധികാരിയും ബൈജു വറവുങ്കൽ ചെയർമാനും ബേബി എബ്രഹാം ജനറൽ കൺ വീനറുമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. എബിൻ ബേബി വൈസ് ചെയർമാനും വന്ദന പ്രദീപ് ജോയിന്റ് കൺവീനറുമാണ്. മത്സരങ്ങൾ കരിമണ്ണൂർ മാസ് ഓഡിറ്റോറിയത്തിൽ ജനവരി 15 ന് രാവിലെ 10 മണിക്കു ആരംഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 14 ന് വൈകുന്നേരം 5 മണിക്കകം ജനറൽ കൺവീനർ ബേബി എബ്രഹാമിന്റെ പക്കൽ എൻടികൾ നല്‌കേണ്ടതാണ്.
സീനിയർ വിഭാഗത്തിൽ മാത്രമായിരിക്കും മത്സരം. പഞ്ചായത്തു പ്രസിഡന്റ് റെജി ജോൺസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ, ബൈജു വറവുങ്കൽ, ബേബി എബ്രഹാം, രഞ്ജിത് ജോൺ, പ്രണവ് ഷാജി, ബിനു ഐസക്ക്. വന്ദന പ്രതീഷ്, എൽദോ ഷാജി 1 എബിൻ ബേബി തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ട്രേ ഷൻ ഫോമിനും ജനറൽ കൺവീനർ ബേബി എബ്രഹാമുമായി ബന്ധപ്പെടണം. മൊബൈൽ : 9446673895