കുമാരമംഗലം: ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാന്റ്‌ബോൾ മത്സരം 16 ന് കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. മത്സര നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
ജില്ലാ പ്രസിഡന്റ് പി.അജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിലയിരുത്തൽ യോഗം കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോർട്ട്‌സ് കൗൺസിൽ അംഗം റഫീക്ക് പള്ളത്തു പറമ്പിൽ മത്സരങ്ങൾ വിശദീകരിച്ചു. . ഗ്രാമ പഞ്ചയത്ത് അംഗങ്ങളായ ഗ്രേസി തോമസ് ,ലൈല കരീം, മായ ദിനേശൻ , എം.പി സുനിത ഹാന്റ്‌ബോൾ അസോസിയേഷൻ സെക്രറി, അൻവർ ഹുസൈൻ അശ്വിൻ സത്യൻ അനിൽകുമാർ കെ.ആർ എന്നിവർ സംസാരിച്ചു