തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ എട്ടാമത് സ്ഥാനാരോഹണവും അവാർഡ് ദാനവും നടത്തി. മർച്ചന്റ് ഹാളിൽ നടന്ന പരിപാടി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോൺ കോഡിനേറ്റർ ജോൺ പി.ഡി. മുഖ്യപ്രഭാഷണം നടത്തി. അനിൽകുമാർ സി.സിയെ സെക്രട്ടറിയായും ജോഷി ജോർജിനെ ട്രഷററായും ശ്രുതി ഗോകുലിനെ
ജേസിററ്റ് ചെയർപേഴ്‌സണായും നന്ദന പ്രശാന്തിനെ ജെ.ജെ. ചെയർപേഴ്‌സണായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി വിനോദ് കണ്ണോളി,ജെറാൾഡ് മാനുവൽ,സജി അഗസ്റ്റിൻ, ബിജു ആദർശ്, പ്രശാന്ത് കെ.എസ്., അനസ് പെരുനിലം എന്നിവരെയും തെരഞ്ഞെടുത്തു. ചലച്ചിത്ര പിന്നണി ഗായിക ഹന്ന റെജിയെ ചടങ്ങിൽ ആദരിച്ചു. സിനിമാതാരം നിഷാന്ത് സാഗറിന് സെലിബ്രിറ്റി മെമ്പർഷിപ്പ് നൽകി ആദരിച്ചു. ജേസി എക്‌സലൻസ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി അവാർഡ് ഡോ. സതീഷ് വാര്യർക്കും
ജേസി ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് ലാലാ ലാൻഡ് ബേക്ക് ഉടമ എസ്. അഖിലി നും, ജെ. സി.ഐ. ബിസിനസ് എക്‌സലൻസ് അവാർഡ് ടയർ ഷുവർ ഉടമ മിഥുൻ ജയചന്ദ്രനും മന്ത്രി റോഷി അഗസ്റ്റിൻ നൽകി .അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി./പ്ലസ്ടുവിനുംഡിഗ്രിക്കും മികച്ച വിജയം നേടിയ കുട്ടികളെ അവാർഡ് നൽകി ആദരിച്ചു.
പ്രോഗ്രാം ഡയറക്ടർ ഗോകുൽ ജയചന്ദ്രൻ സ്വാഗതവും മുൻപ്രസിഡന്റ് . മനു തോമസ് നന്ദിയും പറഞ്ഞു.
ഫോട്ടോ.ജെ.സി.ഐ. തൊടുപുഴ ഗ്രാൻഡിന്റെ സ്ഥാനാരോഹണവും അവാർഡ് ദാനവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു