ചെറുതോണി: നേര്യമംഗലം-നംകുട്ടി കമ്പിളികണ്ടം സി.ആർ.എഫ് റോഡ് ഉടനടി പണി പൂർത്തീകരിക്കുന്നതിന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ഹൈവേ ചീഫ് എൻജിനിയർക്ക് കത്ത് നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കരാറുകാരൻ വരുത്തിയ കൃത്യവിലോപത്തിന്റെ പേരിൽ നാട്ടുകാർ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ അടിയന്തരമായ നടപടി സ്വീകരിക്കണം. കരാറുകരൻ നിർദ്ദിഷ്ട കാലാവധിക്കുള്ളിൽ പണി പൂർത്തീകരിക്കാത്തതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ പേരിൽ ചാർത്തുന്നത് ശരിയല്ല. ഇക്കാര്യത്തിൽ സംഭവിച്ചിരിക്കുന്ന വീഴ്ചകൾ അടിയന്തിരമായി പരിഹരിച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു.