gopi
പുതിയതായി പണികഴിപ്പിച്ചകറുപ്പു പാലം എസ്.എൻ.ഡി.പി.ശാഖാ മന്ദിരം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളംഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യുന്നു

പീരുമേട്: എസ്.എൻ.ഡി.പി.യോഗം പീരുമേട് യൂണിയനിലെ കറുപ്പു പാലം 32 20 നമ്പർ ശാഖായോഗം പുതിയതായി പണികഴിപ്പിച്ച ശാഖാ മന്ദിരം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളംഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വി സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ.പി.ബിനു. വൈസ് പ്രസിഡന്റ് പി.കെ.രാജൻ യോഗം ഡയറക്ടർബോർഡംഗം എൻ.ജി.സലി കുമാർ, യൂത്ത് മൂവ്‌മെന്റും യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ,സെക്രട്ടറി സുനീഷ് വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ ,സെക്രട്ടറി ലതാ മുകുന്നൻ, ഡി. അനിരുദ്ധൻ വൈദ്യർ കരുണാകരൻ പ്ലാവനാക്ക ഴി സെക്രട്ടറി മുരളീധരൻ പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.