കട്ടപ്പന : കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ മൂന്നാമത് ജില്ലാ സമ്മേളനം നടന്നു. മുൻ മന്ത്രി എം എം മണി സമ്മേളനം ഉദ്ഘാടനം ചെയ്തു.സി പി എം ഏരിയാ കമ്മറ്റി ഓഫീസിനു മുമ്പിൽ പതാക ഉയർത്തിയതോടെയാണ് അസോസിയേഷന്റെ മൂന്നാമത് ജില്ലാ സമ്മേളനത്തിന് തുടക്കമായത്. കെ.ആർ. ടി .എ ജില്ലാ പ്രസിഡന്റ് പി. റ്റി ഷാന്റി അദ്ധ്യക്ഷത വഹിച്ചു. സി പി എം ഏരിയാ സെക്രട്ടറി വി.ആർ സജി, കെ.എസ്.ടി എ സംസ്ഥാന കമ്മറ്റി അംഗം സി.യേശുദാസ്, ജില്ലാ സെക്രട്ടറി എം രമേശ്, ജില്ലാ പ്രസിഡന്റ് കെ.ആർ ഷാജിമോൻ ,കെ .ആർ .ടി .എ സംസ്ഥാന പ്രസിഡന്റ് വി സജിൻ കുമാർ , കെ ആർ ടി എ ജില്ലാ സെക്രട്ടറി കെ ഗണപതിയമ്മാൾ ,
ജോയിന്റ് സെക്രട്ടറി എൻ വി ഗിരിജകുമാരി എന്നിവർ പ്രസംഗിച്ചു.