മുട്ടം: മരം മുറിക്കുന്നതിനിടയിൽ വടം ചുറ്റിയ മറ്റൊരു മരം ചുവടോടെ ടിപ്പർ ജീപ്പിന്റെ മുകളിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. ഇന്നലെ രാവിലെ 10.45 ന് തുടങ്ങാനാട് ഹൈസ്സ്‌കൂളിന് സമീപത്തായിരുന്നു അപകടം. അപകടത്തിൽ സാരമായ പരിക്ക് പറ്റിയ ചള്ളാവയൽ വാണിയപ്പുരയിൽ ഷെമീറിനെ (38) തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടം ടിപ്പർ ജീപ്പിൽ കെട്ടി വലിക്കുമ്പോൾ മരം ജീപ്പിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ടിപ്പർ ഓടിച്ചിരുന്നത് ഷെമീറാണ്. ജീപ്പിനും സാരമായ കേട് സംഭവിച്ചു.