മൂലമറ്റം: വാഗമൺ റൂട്ടിൽ പുള്ളിക്കാനം ഡിസി കോളേജിന് സമീപം ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്. തൊടുപുഴ പുതു പെരിയാരം സ്വദേശി ശ്രീദർശ് (40) ബന്ധു സതീഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്.തൊടുപുഴയിൽ നിന്നും വാഗമണ്ണിന് പോകുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്ക് മറിയുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം.പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.