മറയൂർ. വിൽപ്പനയ്ക്കായി കൊണ്ടപോയ മദ്യവുമായി ഒരാൾ പിടിയിൽ പാമ്പൻമല സ്വദേശി വേൽമുരുകൻ (42) ആണ് മറയൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് മറയൂർ മൂന്നാർ റോഡിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ടി. ബിജോയുടെ നേതൃത്വത്തിൽ വാഹനപരിശോധനയ്ക്കിടെ സ്‌കൂട്ടിയിൽ വരവേ പരിശോധിച്ചപ്പോഴാണ് 12 ലിറ്റർ മദ്യം കണ്ടെടുത്തത്. കോവിൽ കടവ് ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ മദ്യം പാമ്പൻമലയിലെ വിൽപനയ്ക്കായി കൊണ്ടു പോയതായാണ് പറയപ്പെടുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.